Lok Sabha Election Exit Poll 2024: എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്, ഇന്ത്യാ സഖ്യം 295 ന് മുകളിൽ സീറ്റ് നേടി അധികാരത്തിൽ വരും

WEBDUNIA
ഞായര്‍, 2 ജൂണ്‍ 2024 (09:03 IST)
ലോകസഭാ തിരെഞ്ഞെടുപ്പില്‍ 295ന് മുകളില്‍ സീറ്റുകള്‍ നേടി ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്ന് ഇന്ത്യ സഖ്യയോഗം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 235 സീറ്റിലൊതുങ്ങുമെന്നാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലെ പൊതുവിലയിരുത്തല്‍.
 
ബിജെപിക്ക് തനിച്ച് 220 സീറ്റുകളെ നേടാനാവുകയുള്ളു. അധികാരത്തിലെത്തിയാല്‍ ആരാകണം പ്രധാനമന്ത്രിയാകേണ്ടത് എന്ന കാര്യത്തില്‍ അപ്പോള്‍ ധാരണയിലാകാം എന്ന തീരുമാനത്തിലാണ് യോഗം പിരിഞ്ഞത്. അതേസമയം ചാനലുകളിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറി. വോട്ടെണ്ണല്‍ ദിനം ബിജെപി സഖ്യം ക്രമക്കേട് കാട്ടാന്‍ സാധ്യതയുള്ളതിനാല്‍ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിലെ നേതാക്കള്‍ ഇന്ന് തിരെഞ്ഞെടുപ്പ് കമ്മീഷനെ കാണും.

അനുബന്ധ വാര്‍ത്തകള്‍

Next Article