Arvind kejriwal: കേജ്‌രിവാൾ ഇന്ന് തിരികെ ജയിലിലേക്ക്, ജാമ്യം നീട്ടണമെന്ന ആവശ്യത്തിൽ കോടതിയുടെ തീരുമാനം നാളെ

അഭിറാം മനോഹർ
ഞായര്‍, 2 ജൂണ്‍ 2024 (08:47 IST)
മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്ന് ജയിലിലേക്ക് മടങ്ങും.ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യകാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് 7 ദിവസത്തെ ഇടക്കാലജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജഡ്ജി കാവേരി ബവേജ ഉത്തരവ് ബുധനാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കേജ്രിവാളിന്റെ ജയില്‍ മടക്കം ഏറെക്കുറെ ഉറപ്പായത്.
 
സുപ്രീം കോടതി ഇടക്കാല ജാമ്യം നീട്ടണമെന്നല്ല പകരം ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് പുതിയ ഇടക്കാല ജാമ്യത്തിനാണ് കേജ്രിവാള്‍ അപേക്ഷിച്ചിരിക്കുന്നതെന്ന് വിചാരണക്കോടതി നിരീക്ഷിച്ചു. മാര്‍ച്ച് 21നായിരുന്നു ഇ ഡി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശിച്ചിരുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article