തെരഞ്ഞെടുപ്പ് ഫലം 2019: വോട്ടെണ്ണലിനു തുടക്കം; ആദ്യ സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം

Webdunia
വ്യാഴം, 23 മെയ് 2019 (08:23 IST)
പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ പുറത്തുവരുന്ന ആദ്യഫല സൂചനകൾ എൻഡിഎയ്ക്ക് അനുകൂലമാണ്. 106 സീറ്റുകൾക്ക് മുന്നിലാണ് എൻഡിഎ. യുപിഎ സഖ്യം 38 സീറ്റുകളുമായി പിന്നാലെയുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 ബൂത്തുകളിൽ വിവി‌പാറ്റ് കൂടി എണ്ണേണ്ടതിനാൽ വൈകിട്ട് ആറോടെയാകും ഔദ്യോഗിക ഫലപ്രഖ്യാപനം. രാജസ്ഥാനിലും മഹാരാഷ്ട്രയിലും എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിയിലും ബംഗാളിലും ആദ്യ ലീഡ് എന്‍ഡിഎക്ക്. കര്‍ണാടകത്തിലെ തുമക്കുരു മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി എച്ച്.ഡി ദേവഗൗഡ മുന്നില്‍.
 
ഉത്തര്‍പ്രദേശിലെ ഫല സൂചനകള്‍ പുറത്തുവന്ന ഒരു സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. കര്‍ണാടകത്തിലെ ഏഴ് സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. ബംഗാളിലും എന്‍ഡിഎ ലീഡ് ചെയ്യുന്നുവെന്നാണ് ആദ്യ സൂചനകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article