ഇത് ചതിയെന്ന് കർഷകർ; പോളിംഗ് കഴിഞ്ഞതും അക്കൌണ്ടിലിട്ട 2000 രൂപ തിരിച്ചെടുത്ത് കേന്ദ്ര സർക്കാർ

വ്യാഴം, 23 മെയ് 2019 (08:05 IST)
കർഷകരോടുള്ള ബിജെപി സർക്കാരിന്റെ അവഗണനയുടെയും ചതിയുടെയും അവിശ്വസനീയ വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി 750000 കോടി രൂപ മാറ്റി വച്ചു എന്നാണ് കണക്ക്. 
 
മൂന്ന് ഗഡുക്കളായി പണം കര്‍ഷകരിലേക്ക് എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ ആദ്യഗഡു 2000 രൂപ ഓരോ കർഷകന്റേയും അക്കൌണ്ടിൽ ഇട്ടിരുന്നു. ഇനിയുള്ള ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ കർഷകർക്കെല്ലാം ഈ പണം ഇടുമെന്നായിരുന്നു വാഗ്ദാനം. 
 
എന്നാല്‍ ഇതെല്ലാം വെറും പൊള്ളയായ വാഗ്ദാനങ്ങളായിരുന്നുവെന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ പറയുന്നത്. ആറാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ പണം പിന്‍വലിക്കുന്നതിനായി എത്തിയപ്പോള്‍ പിന്‍വലിച്ചതായാണ് അവര്‍ക്ക് ലഭിക്കുന്ന വിവരം. കര്‍ഷകരുടെ അക്കൗണ്ടില്‍ പണമില്ലെന്ന് ബാങ്ക് മാനേജര്‍ കര്‍ഷക യൂണിയനെ അറിയിച്ചു. തങ്ങളെ സര്‍ക്കാര്‍ ചതിക്കുകയായിരുന്നുവെന്നാണ് ഇതറിഞ്ഞ കര്‍ഷകരുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍