തൃണമുല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, തെലുങ്കുദേശം പാര്‍ട്ടി, ഇടതുപക്ഷം എന്നീ പാര്‍ട്ടികളെ ഒരു ബാനറില്‍ അണിനിരത്താന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ആണ് ഇത്തരമൊരു സംവിധാനം നിര്‍ദ്ദേശിച്ചത്. ജയറാം രമേശ്, അഭിഷേക് സിംങ്വി, രണ്‍ദീപ് സുര്‍ജേവാല, അഹമ്മദ് പട്ടേല്‍ എന്നിവരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിച്ച് ഒരു പുതിയ സംവിധാനം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പുതിയ സഖ്യത്തെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും സഖ്യത്തിന്റെ നേതാവിനെ സംബന്ധിച്ച് ചര്‍ച്ച കള്‍ നടന്നിട്ടില്ലെന്നും ടിഡിപി , ഇടത് നേതാക്കള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബിജു ജനതാദള്‍ തെലങ്കാന രാഷട്ര സമിതി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ കൂടി സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്നാണ് സൂചന. മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, ശരത് പവാര്‍ എന്നിവരെ ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.