ആലത്തൂർ ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് | Alathur Lok Sabha Election 2019 Live Result

Webdunia
ചൊവ്വ, 21 മെയ് 2019 (22:07 IST)
[$--lok#2019#state#kerala--$]
 
പ്രമുഖ സ്ഥാനാർത്ഥികൾ:- രമ്യാ ഹരിദാസ് (യുഡിഎഫ്), പി കെ ബിജു (എൽഡിഎഫ്)
 
സംസ്ഥാനത്തെ രണ്ട് സംവരണ മണ്ഡലങ്ങളിലൊന്ന്. മലയാളികളുടെ അഭിമാനമായ കെ.ആർ നാരായണൻ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒറ്റപ്പാലമാണ് പിന്നീട് ആലത്തൂർ ആയി മാറിയത്. കെ.ആർ നാരായണന് ശേഷം ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും ജയിക്കാനാകാത്ത ആലത്തൂർ ഇടത് കോട്ടയായാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടുതവണയായി സിപിഎമ്മിലെ പി കെ ബിജുവാണ് ആലത്തൂരിൽനിന്ന് വിജയിച്ചത്. ഇത്തവണ യുഡിഎഫ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യാ ഹരിദാസിനെ കളത്തിലിറക്കിയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. ബിഡിജെഎസിലെ ടി വി ബാബുവാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. ശക്തമായ അടിയൊഴുക്ക് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
 
പാലക്കാട് ജില്ലയിലെ ചിറ്റൂർ, തരൂർ, നെന്മാറ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് ആലത്തൂർ ലോക്‌സഭാ മണ്ഡലം.2009-ല്‍ മണ്ഡലം നിലവില്‍വന്നപ്പോള്‍ അന്ന് എസ്എഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പികെ ബിജുവാണ് ആദ്യ ജയം സ്വന്തമാക്കി. കോണ്‍ഗ്രസിലെ എന്‍കെ സുധീറിനെതിരെ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജു പാർലമെന്‍റിലേക്ക് പോയത്.
 
 
[$--lok#2019#constituency#kerala--$]
 
ഇടതു കോട്ടയായാണ് ആലത്തൂർ അറിയപ്പെടുന്നതെങ്കിലും ഇതിനോടകം ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായി ഇത് മാറിക്കഴിഞ്ഞു. ഓരോ വോട്ടും ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. മണ്ഡലം ഇടതുമുന്നണി നിലനിർത്തുമോ അതോ യുഡിഎഫ് തിരിച്ചുപിടിക്കുമോ? അട്ടിമറി സൃഷ്ടിക്കാനുള്ള ശേഷി എൻഡിഎയ്ക്ക് ഉണ്ടോ? മെയ് 23ന് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആലത്തൂർ നൽകും.
 
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.
Next Article