ഫേയ്സ്ബുക്കിലൂടെ പി ജയരാജനെ ട്രോളി വി ടി ബൽറാം എംഎൽഎയുടെ ചിത്രവും കുറിപ്പും. ജയരാജന്റെ പ്രചരണത്തിന്റെ ഭാഗമായി ഒട്ടിച്ച ഒരു പോസ്റ്ററുമായിട്ടാണ് ഇപ്പോൾ ബൽറാം എത്തിയിരിക്കുന്നത്. ചുവരിലെ സിനിമാ പോസ്റ്ററിനു മുന്നിലാണ് ജയരാജനെ വിജയിപ്പിക്കുക എന്ന പോസ്റ്റർ പതിച്ചിരിക്കുന്നത്. ഇപ്പോൾ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമാ പോസ്റ്ററിനു മുകളിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
ഈ പോസ്റ്ററിലെ വാചകമാണ് ട്രോളിന് ആധാരം. 'പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫൺ ഫാമിലി ത്രില്ലർ' എന്ന വാചകത്തിനു തൊട്ടുതാഴെയാണ് ജയരാജൻ ചിരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റർ പ്രചരണത്തിനായി പതിച്ചത്. ഈ ചിത്രം പങ്കുവച്ച് ബൽറാം നൽകിയ തലക്കെട്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ' പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നു രാത്രി ഇന്നോവ തിരിയും' എന്നായിരുന്നു ബൽറാം നൽകിയ കുറിപ്പ്.