തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആസാമിൽ സംഘടിപ്പിച്ച യോഗത്തിൽ ആളില്ലാ കസേരകളോട് സംസാരിക്കേണ്ടി വന്ന് ബിജെപി നേതാക്കൾ. കരിംജംഗ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കൃപാനാഥ് മല്ലയുടെ പ്രചരണാര്‍ത്ഥം നടത്തിയ പൊതുസമ്മേളനത്തിലാണ് ആളുകള്‍ എത്താതിരുന്നത്.
സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാന്‍ വേണ്ടി മധുരപലഹാരങ്ങള്‍ അടങ്ങിയ പെട്ടികള്‍ ബിജെപി നേതാക്കള്‍ എത്തിച്ചിരുന്നു. ആളുകള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഈ പെട്ടികള്‍ നേതാക്കള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു.കസേരകള്‍ മാത്രമായതിനെ തുടര്‍ന്ന് ബിജെപി നേതാവ് മഹേന്ദ്ര സിംഗും മറ്റ് നേതാക്കളും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.