'ബ്ലാക്ക് മണി'യെന്ന് വിളിച്ച് നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പിന് കനത്ത മറുപടിയുമായി വൈദ്യുത മന്ത്രി എം എം മണി. കക്ഷിക്ക് 'ബ്ലാക്ക്' പണ്ടേ പഥ്യമല്ലെന്നും 'ബാക്ക്' ആണ് പഥ്യമെന്നും സിപിഐഎം നേതാവ് ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചു.
എംപിയായിരിക്കെ ഒരു പരിപാടിക്കിടെ നടി ശ്വേതാ മേനോനോട് പീതാംബരക്കുറുപ്പ് മോശമായി പെരുമാറിയതും ശരീരത്ത് സ്പര്‍ശിച്ചതും വിവാദമായിരുന്നു.
പ്രളയത്തിന് കാരണക്കാരന്‍ 'ബ്ലാക്ക് മണി' ആണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. ആറ്റിങ്ങലില്‍ യുഡിഎഫ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു പീതാംബരക്കുറുപ്പ്. മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.