ശത്രുതയുടെ പുസ്തകമടച്ചു: രണ്ടു പതിറ്റാണ്ടിനു ശേഷം മായാവതിയും മുലായവും വേദി പങ്കിടും; ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ ഐക്യറാലികൾ സംഘടിപ്പിച്ച് പ്രതിപക്ഷം

Webdunia
ശനി, 16 മാര്‍ച്ച് 2019 (17:19 IST)
രണ്ട് പതിറ്റാണ്ടിനു ശേഷം വേദി പങ്കിടാനൊരുങ്ങി ബിഎസ്പി നേതാവ് മായാവതിയും എസ്പി സ്ഥാപക നേതാവ് മുലായം സിംഗ് യാദവും. ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ വെച്ച് ഏപ്രില്‍ 19 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരിക്കും ഇരു നേതാക്കളുടേയും സാന്നിധ്യമുണ്ടാകുക.
 
കേന്ദ്രത്തിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ ഭാഗമായാണ് എസ്പി-ബിഎസ്പി ഐക്യം രൂപപ്പെട്ടത്. ഇവരോടപ്പം ആര്‍എല്‍ഡിയും അണിനിരക്കുന്ന 11 റാലി ഏപ്രില്‍ എഴ് മുതല്‍ പത്തുവരെ നടക്കും.
 
പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അണിനിരന്ന് ഒരുമിച്ച് നടത്തുന്ന നാലാമത്തേ റാലിയാണ് മെയിന്‍പൂരിയില്‍ വെച്ച് മഹാറാലിയായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആര്‍എല്‍ഡി അജിത് സിംഗ്, എസ്പി നേതാവ് മുലായം സിംഗ് യാദവ് എന്നിവര്‍ റാലിയുടെ ഒരുമിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article