മഹാരാഷ്ട്രയിൽ കോൺഗ്രസിനു വൻ തിരിച്ചടി; പ്രതിപക്ഷ നേതാവ് രാജിവച്ചു, ബിജെപിയിലേക്കെന്ന് സൂചന

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (16:33 IST)
മകനു പിന്നാലെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസിൽ നിന്നും രാജിവച്ചു. രാധാകൃഷ്ണ വിഖേ പാട്ടീലാണ് ലോക്സഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കേ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി രാജിവച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് രാധാകൃഷ്ണ വിഖേ പാട്ടീൽ രാജിക്കത്ത് കൈമാറി. മകനു പിന്നാലെ അച്ഛനും ബിജെപിയിലേക്ക് ചേരുമെന്നാണ് റിപ്പോർട്ടുകൾ. 
 
കഴിഞ്ഞദിവസം കോൺഗ്രസ് നേതാവും രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകനുമായ സുജയ് വിഖേ പാട്ടീൽ കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ധാർമികതയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിഖേ പ്രതികരിച്ചത്.
 
മകൻ ബിജെപിയിൽ ചേർന്നതിൽ എൻസിപി നേതാവ് ശരദ് പവാറിനെ രാധാകൃഷ്ണ വിഖേ കുറ്റപ്പെടുത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article