ന്യുസിലൻഡ് ഭീകരാക്രമണത്തിന്റെ 1.5 മില്യൺ ദൃശ്യങ്ങൾ നീക്കംചെയ്തതായി ഫെയ്സ്ബുക്ക്

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (16:21 IST)
ന്യൂസിലൻഡ് വെടിവെപ്പിന്റെ 1.5 മില്യൺ ദൃശ്യങ്ങൾ ഫെയിസ്ബുക്കിൽ നിന്നും നീക്കം ചെയ്തതായി വ്യക്തമാക്കി ഫെയിബുക്ക് അധികൃതർ. ഫെയിസ്ബുക്ക് ന്യൂസ് റൂം എന്ന ഫെയിസ്ബുക്കിന്റെ ട്വിറ്ററിലെ ഔദ്യോഗിക അക്കൌണ്ട് വഴിയാണ് ഫെയിസ്ബുക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 
 
ആദ്യ 24 മണികൂറിനുള്ളിൽ തന്നെ ദൃഷ്യങ്ങൾ നിക്കം ചെയ്തതായാണ് ഫെയിസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിന്റെ 1.2 മില്യൺ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യപ്പെട്ട സമയത്ത് തന്നെ റിമൂവ് ചെയ്തു. അക്രമിയുടെ ഇൻസ്റ്റഗ്രം ഫെയ്സ്ബുക്ക് അക്കൌണ്ടുകളും നിർജീവമാക്കിയതായി ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു.  
 
ആക്രമണവുമായി ബന്ധപ്പെട്ട് ഫെയിസ്ബുക്കിലൂടെ പ്രചരിച്ച എഡിറ്റഡ്, വ്യാജ ദൃശ്യങ്ങളും ഫെയ്സ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. സാമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതായിരുന്നു ഭീകരാക്രമണം. ആക്രമണത്തിന് ശേഷം 17 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യം ഭീകരൻ, ഫെയ്സ്ബുക്ക്, യുട്യൂബ് ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇത് മിനിറ്റുകൾകൊണ്ട് തന്നെ ലോകം മുഴുവൻ പ്രചരിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article