ആകെ 234 സ്ഥാനാർത്ഥികൾ, ഏറ്റവും കൂടുതൽ വയനാട്ടിൽ,തെരഞ്ഞെടുപ്പ് ദിവസം പൊതു അവധി

Webdunia
ശനി, 6 ഏപ്രില്‍ 2019 (12:47 IST)
സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആകെ 243 സ്ഥാനാർത്ഥി പട്ടിക സ്വീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 303 പത്രികകളാണ് ലഭിച്ചിരുന്നത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് വയനാട്ടിലാണ്. 22 സ്ഥാനാർത്ഥികൾ. ആറ്റിങ്ങലിലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാർത്ഥികൾ. തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15 സ്ഥാനാർത്ഥികളുമാണുള്ളത്. 
 
നാലാം തിയ്യതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടർമാരാണുള്ളത്. 173 ട്രാൻസ്ജെൻഡറുകളുണ്ട്. 73000 പ്രവാസി വോട്ടർമാരുണ്ട്. യുവ വോട്ടർമാർ 3,67,818. ഏറ്റവും കൂടുതൽ യുവ വോട്ടർമാരുള്ളത് മലപ്പുറത്താണ്. ഭിന്നശേഷി വോട്ടർമാർ 1,25,189. ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരുള്ളത് കോഴിക്കോട്.
 
തെരഞ്ഞെടുപ്പ് ദിവസം പൊതു അവധിയായിരിക്കും. പ്രചരണത്തിനിടെ വ്യക്തിഹത്യ നടത്തരുത്. സ്വകാര്യ ജീവിതത്തെ വിമർശിക്കാൻ പാടില്ല. ഇത് രാഷ്ട്രീയ പാർട്ടികളും നേതാക്കളും പ്രചാരണത്തിൽ ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വന്ന പരാതികളിൽ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
മുസ്ലീം ലീഗ് വൈറസാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അത്തരത്തിൽ ലഭിക്കുകയാണെങ്കിൽ തുടർ നടപടികൾ ആലോചിക്കുമെന്നും മീണ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article