വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ചാലും സിപിഐ സ്ഥാനാർത്ഥി പി പി സുനീറിനെ മാറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിനെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോൺഗ്രസ് നയം തെറ്റാണ്. സുനീറിനോട് തോൽക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സ്ഥാനാർത്ഥിയെ പിൻവലിച്ച് രാഹുൽ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്നും കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് ആവർത്തിച്ച് കാനം വീണ്ടും രംഗത്തു വന്നത്.