രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമോ? പ്രഖ്യാപനമായിട്ടില്ല; തീരുമാനം ഉടനെന്ന് എഐസിസി

ശനി, 23 മാര്‍ച്ച് 2019 (17:39 IST)
എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാവുന്ന കാര്യത്തിൽ സ്ഥിരീകരണമായില്ല. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ അനുകൂല സൂചനകൾ ലഭിച്ചെന്ന് കേരളത്തിലെ നേതാക്കൾ അറിയിച്ചെങ്കിലും കേന്ദ്ര നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചില്ല. അന്തിമ തീരുമാനം നാളെയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. 
 
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജോവാല പറഞ്ഞു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നും സുർജോ വാല പറഞ്ഞു.
 
വയനാട്ടിൽ രാഹുൽ മത്സരിക്കണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ താത്പര്യത്തോടെയാണ് കേരളത്തിലെ ജനങ്ങൾ ഇത്തരമൊരു നിർദേശം മുന്നോട്ടു വച്ചിട്ടുളളതെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനോട് പ്രകടിപ്പിക്കുന്ന ഈ താത്പര്യത്തിൽ നന്ദിയുണ്ട്. ജനങ്ങളുടെ വികാരം കണക്കിലെടുത്തു കൊണ്ടുളള ഒരു തീരുമാനവും ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനിക്കുക. രാഹുലിന്റെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുർജോവാല വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍