സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം? തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ കളിക്കുന്നു; ആരോപണങ്ങള്‍ ശക്തമാകുന്നു

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (10:14 IST)
സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ആരോപണം. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കമ്മീഷന്‍ സമയം നീട്ടി ചോദിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഇതാണിപ്പോള്‍ യുഡി‌എഫിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
 
വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നാണ് ഉയരുന്ന ആരോപണം. വൈകിട്ട് മൂന്നിനാണ് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. 
 
നല്‍കിയ സമയപരിധിക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ കമ്മീഷനു നല്‍കിയ നിര്‍ദേശം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയ വിഷയമാണ് സോളാര്‍ കേസ്. അതിനാല്‍ ഈ റിപ്പോര്‍ട്ടിനു വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രാധാന്യം ഏറെയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article