സിബിഐ തല്‍ക്കാലം വേണ്ട; കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാന്‍ എസ് പി നിശാന്തിനി വരുന്നു, ബെഹ്‌റയുടെ പുതിയ നീക്കം!

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (14:35 IST)
കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാന്‍ എസ് പി നിശാന്തിനിയുടെ നേതൃത്വത്തില്‍ പുതിയ ടീമിനെ നിയോഗിച്ചു. തല്‍ക്കാലം സിബിഐ ഈ കേസ് അന്വേഷിക്കേണ്ടതില്ലെന്നും കേരള പോലീസ് തന്നെ അന്വേഷിക്കട്ടെയെന്നുമാണ് ഡി ജി പി ലോക്നാഥ് ബെഹ്‌റയുടെ നിലപാട്.
 
ഇതോടെ കുറച്ചുനാളായി അന്വേഷണം മുടങ്ങിക്കിടന്ന ‘കലാഭവന്‍ മണി കേസ്’ വീണ്ടും സജീവമാകുകയാണ്. മണിയുടെ പാഡിയില്‍ മരണത്തിന്‍റെ തലേദിവസം ഉണ്ടായിരുന്ന സുഹൃത്തുക്കളെയെല്ലാം നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ലോക്നാഥ് ബെഹ്‌റ തീരുമാനിച്ചിരിക്കുന്നത്.
 
ഇതനുസരിച്ച്, മണിയുടെ ബന്ധുക്കളുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്‍‌മാരും മണിയുടെ സുഹൃത്തുക്കളുമായ സാബുമോനെയും ജാഫര്‍ ഇടുക്കിയെയും നുണപരിശോധനയ്ക്ക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടാനായതിന്‍റെ ആവേശത്തിലാണ് ഇപ്പോള്‍ കേരള പൊലീസും. മണിയുടെ മരണത്തില്‍ എന്തെങ്കിലും കള്ളക്കളികള്‍ നടന്നിട്ടുണ്ടെങ്കില്‍ അതും കേരളാ പോലീസ് തന്നെ പുറത്തുകൊണ്ടുവരുമെന്നാണ് ഇപ്പോഴത്തെ നിലപാട്. 
Next Article