സതീശനും മുരളീധരനും വിഷ്ണുനാഥുമുണ്ട്, ഇവരൊക്കെയാണ് സുധീരന് പകരക്കാരാകേണ്ടത്; അല്ലാതെ പെട്ടിയെടുത്ത് നേതാക്കളായവരല്ല - തുറന്നടിച്ച് രണ്‍ജി പണിക്കര്‍ !

Webdunia
ബുധന്‍, 15 മാര്‍ച്ച് 2017 (16:52 IST)
വി എം സുധീരന് പകരം കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് ജാതിയുടെ അടിസ്ഥാനത്തില്‍ നേതാവിനെ കണ്ടെത്തിയാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍. യുവനേതാക്കള്‍ ആ സ്ഥാനത്തേക്ക് എത്തണമെന്നും സതീശനെയും മുരളീധരനെയും വിഷ്ണുനാഥിനെയും പോലെ കഴിവുള്ള ധാരാളം പേര്‍ കോണ്‍ഗ്രസിലുണ്ടെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. 
 
പ്രതിപക്ഷനേതാവ് ഇന്ന ജാതിക്കാരന്‍. അല്ലെങ്കില്‍ കെപിസിസി പ്രസിഡന്‍റ് ഇന്ന ജാതിക്കാരന്‍, ഇത്തരം വരട്ടുവാദങ്ങള്‍ മാറണം. ഇത്തവണയെങ്കിലും ജാതി സമ്പ്രദായത്തില്‍ കാര്യങ്ങളെ നോക്കിക്കാണരുത്. സുധീരന്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ ജാതി അടിസ്ഥാനത്തില്‍ നേതാവിനെ കണ്ടെത്തുന്നത് ആത്മഹത്യാപരമായിരിക്കും - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നു.
 
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, ഊര്‍ജ്ജസ്വലനായ യുവനേതാവാകണം പാര്‍ട്ടി തലപ്പത്തേക്ക് എത്തേണ്ടത്. കോണ്‍ഗ്രസില്‍ കഴിവുള്ള ധാരാളം നേതാക്കളുണ്ട്. വി ഡി സതീശന്‍, കെ മുരളീധരന്‍, പി സി വിഷ്ണുനാഥ് തുടങ്ങി നിരവധി പേര്‍. ഇത്തരം നേതാക്കള്‍ക്കുപകരം പെട്ടി എടുക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിന്റെ ദുരന്തം. സംഘടനാപാടവം ഉള്ള ആളുകള്‍ കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് അഭിപ്രായം. ഇതൊക്കെ മുന്‍കൂട്ടി കാണാന്‍ നേതൃത്വത്തിന് കഴിയണം - രണ്‍ജി പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു.
Next Article