വളര്‍ത്തച്ഛന്റെ വാദങ്ങള്‍ തള്ളി അനാഥാലയത്തിന്റെ ഉടമ

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (10:53 IST)
യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്ന് ഷെറിന്‍ കഴിഞ്ഞ അനാഥാലയത്തിലെ ഉടമ. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു അവകാശപ്പെടുന്നതുപോലുള്ള പ്രശ്‌നമൊന്നും കുട്ടിക്ക് ഇല്ലെന്നാണ് അവര്‍ വ്യക്തമാക്കി. 
 
കുട്ടിക്ക് പോഷകാഹാരക്കുറവുണ്ടായിരുന്നെന്നും അതിനാല്‍ എഴുന്നേല്‍ക്കുമ്പോഴൊക്കെ ഭക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നെന്നുമാണ് വെസ്ലി പറഞ്ഞത്. രാത്രി മൂന്നു മണിക്ക് എഴുന്നേറ്റപ്പോള്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പുറത്തുനിര്‍ത്തി തിരിച്ചുവന്ന് പതിനഞ്ചുമിനിറ്റ് കഴിഞ്ഞു നോക്കിയപ്പോള്‍ കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വെസ്ലി മുമ്പു പറഞ്ഞിരുന്നു.
 
ഷെറിന്‍ മാത്യൂസിന്റെ കൊലപാതക കേസില്‍ പിതാവ് വെസ്‍ലി മാത്യൂസിന്റെ മൊഴി പുറത്ത് വന്നിരുന്നു. നിർബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണ് വെസ്‌ലി മൊഴി നൽകി. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

Next Article