അപ്രിയ സത്യങ്ങള്‍ തുറന്നു പറയാന്‍ ഒരു മടിയുമില്ലാത്ത എഴുത്തുകാരനായിരുന്നു പുനത്തില്‍ : എംഎൻ കാരശ്ശേരി

വെള്ളി, 27 ഒക്‌ടോബര്‍ 2017 (08:53 IST)
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ പുനത്തിൻ കുഞ്ഞബ്ദുള്ള അന്തരിച്ചതില്‍ അനുശോചനമറിയിച്ച് എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എംഎൻ കാരശ്ശേരി. തനിക്ക് ഏറ്റവും പ്രീയപ്പെട്ട എഴുത്തുകാരനാണെന്നും, അദ്ദേഹം വളരെ പ്രത്യേകതയുള്ള സാഹിത്യകാരനായിരുന്നുവെന്നും എംഎൻ കാരശ്ശേരി വ്യക്തമാക്കി.
 
തങ്ങള്‍ക്കിടയില്‍ അപ്രിയ സത്യങ്ങള്‍ തുറന്നു പറയാന്‍ ഒരു മടിയുമില്ലാത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ എഴുത്ത് എന്നും മലയാളികള്‍ക്ക് പ്രീയപ്പെട്ടതായിരുന്നുവെന്ന് കാരശ്ശേരി വ്യതമാക്കി.
 
മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. ‘സ്‌മാരകശിലകൾ’ എന്ന നോവലാണ് പുനത്തിൽ എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. ചെറുകഥയ്‌ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍