എഴുത്തുകാര്‍ക്കെതിരെയുള്ള ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എഴുത്തുകാര്‍ക്കൊപ്പമാണെന്നും ഇക്കാര്യം ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി പുരസ്‌കാരം വിതരണം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണങ്ങള്‍ ഉണ്ടായത്.
അടിയന്തിരാവസ്ഥക്കാലത്തുപോലും എഴുത്തുകാര്‍ ആക്രമിക്കപ്പെട്ടിട്ടില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് കൊലയെ ന്യായീകരിക്കുന്ന സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
‘വര്‍ഗീയശക്തികള്‍ എഴുത്തുകാര്‍ക്ക് മരണവാറന്റ് അയക്കുകയാണ്. എന്നാല്‍ ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ല.’ മൃത്യൂഞ്ജയ ഹോമം നടത്താന്‍ പ്രസംഗിക്കുന്നവര്‍ സര്‍ക്കാര്‍ എഴുത്തുകാര്‍ക്കൊപ്പമാണെന്ന് ഓര്‍മിക്കണമെന്നും പ്രകോപനപരമായ പ്രസംഗങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.