'മാഡം’ കാവ്യയല്ല, പള്‍സര്‍ സുനി പറഞ്ഞ സിനിമാനടി സംവിധായകന്റെ ഭാര്യ - അറസ്റ്റ് ഉടന്‍?

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (14:25 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകള്‍. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ചയാണ്. ഇതിനു മുമ്പേ മാഡത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെ ‘മാഡം’ കാവ്യാ മാധവനോ കാവ്യയുടെ അമ്മ ശ്യാമളയോ അല്ലെന്നാണ് സൂചനകള്‍. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അത് സംവിധായകന്റെ ഭാര്യയാണ്. വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ക്വട്ടേഷന്‍ ടീംസുമായി നല്ല അടുത്ത ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 
 
ദിലീപ് - കാവ്യ - പള്‍ശര്‍ സുനി എന്നിവരുമായ് അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ക്ക് സിനിമയിലെ മറ്റ് ആള്‍ക്കാരുമായിട്ടും അടുപ്പമുണ്ട്. ദിലീപിന്റെ വിദേശ പര്യടനങ്ങളില്‍ ഇവരും ഉള്‍പ്പെട്ടിരുന്നോ എന്നാണ് പൊലീസ് അന്വേഷിച്ച് വരുന്നത്.
Next Article