പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂര്‍ വെളിയംകോട് പറക്കേണത്ത് ആറ്റിന്‍കര വീട്ടില്‍ അമ്പലം മഹേഷ് എന്ന 23 കാരനാണ് പൊലീസ് വലയിലായത്. അരുവിപ്പുറം സ്വദേശിയാണു പീഡനത്തിനിരയായ പെണ്‍കുട്ടി.
തിരുവനന്തപുരത്ത് വച്ച് പരിചയപ്പെട്ട കുട്ടിക്ക് മഹേഷ് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും ഇതിലൂടെ സ്ഥിരമായി വിളിച്ച് ബന്ധമുണ്ടാക്കി. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഇയാള്‍ കുട്ടിയെ പെരുമ്പഴുതൂരുള്ള വീട്ടിലേക്ക് മേയ് ഒന്നാം തീയതി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേഷിനൊപ്പം പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ഇവര്‍ എത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോയശേഷം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പൂജപ്പുര പൊലീസ് അറിയിച്ചതനുസരിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കാട്ടാക്കട കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.