വിധിയെഴുത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമത്തിനും ബിജെപിയുടെ വിഭാഗീയതയ്ക്കും എതിരെ; ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും മുഖ്യമന്ത്രി

Webdunia
ഞായര്‍, 15 മെയ് 2016 (11:58 IST)
നിയമസഭ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമത്തിനും ബിജെപിയുടെ വിഭാഗീയതയ്ക്കും എതിരെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
നാദാപുരത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പത്തു ദിവസത്തിനു മുമ്പാണ് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ അവിടെ മരിച്ചതെന്നുംഅക്രമരാഷ്‌ട്രീയത്തെയാണ് കേരളം എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കേരളം പോലൊരു സംസ്ഥാനത്ത് ആരെങ്കിലും വിചാരിച്ചാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടില്ലെന്നും നാളെ ഒമ്പതുമണിക്ക് വോട്ട് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്‍ ഡി എ അക്കൌണ്ട് തുറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Article