പുറത്തിറങ്ങും മുമ്പ് ദിലീപിനെ കാണാന്‍ സുഹൃത്തുക്കള്‍; കലാഭവന്‍ ഷാജോണ്‍ ജയിലിലെത്തി

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (14:11 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാ‍ന്‍ സുഹൃത്തും നടനുമായ കലാഭവന്‍ ഷാജോണ്‍ ജയിലിലെത്തി. ഇന്ന് രാവിലെയാണ് ഷാജോണ്‍ ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത്. 
 
പത്തുമിനിറ്റാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതെന്നും കൂടുതലൊന്നും സംസാരിച്ചില്ലെന്നും ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ട് കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. ദിലീപിന്റെ സുഹൃത്ത് നാ‍ദിര്‍ഷാ‍യും ഇന്നലെ താരത്തെ സന്ദര്‍ശിച്ചിരുന്നു. 
 
മൂന്നാം തവണയും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ദിലീപിന്റെ അടുപ്പക്കാര്‍ താരത്തെ കാണാന്‍ ജയിലില്‍ എത്തിയിരിക്കുന്നത്. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കലാഭവന്‍ ഷാജോണിനെ ബന്ധപ്പെടുത്തിയും വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഷാജോണിനെതിരെ ദിലീപ് കരുക്കള്‍ നീക്കിയെന്നായിരുന്നു വ്യാജവാര്‍ത്ത.  
Next Article