പീഡനക്കേസ് പ്രതി അറസ്റ്റിൽ

Webdunia
ചൊവ്വ, 16 മെയ് 2017 (17:48 IST)
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ചെറുന്നിയൂർ തെറ്റിക്കുളം തയ്യൽക്കട മുക്കിനടുത്ത് ചരുവിള വീട്ടിൽ അജിത്തി എന്ന മുപ്പതുകാരനാണ് വർക്കല  പോലീസ് വലയിലായത്.
 
കഴിഞ്ഞ ഒരു വർഷമായി പ്ലസ് വൺ വിദ്യാർത്ഥിനിയെ ഒരു കുട്ടിയുടെ പിതാവുകൂടിയായ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുകൂടിയാണ് ഇയാൾ.
 
പഠനത്തിൽ മോശം നിലവാരം പുലർത്തുന്നതുമായി ബന്ധപ്പെട്ടു നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. സംഭവം വീട്ടുകാർ അറിഞ്ഞു എന്നറിഞ്ഞ പ്രതി ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് വർക്കല സി.ഐ സജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കഴിഞ്ഞ ദിവസം വർക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.
Next Article