നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രകടനം കേരള രാഷ്ട്രീയത്തില്‍ വളരെ വലിയ സ്വാധീനമാണ് ഉണ്ടാക്കിയതെന്ന് രാഹുല്‍ ഈശ്വര്‍. കേരളത്തിന് ആദ്യ ഹിന്ദു വിദ്യാഭ്യാസ മന്ത്രി ഉണ്ടായി എന്നും ഹിന്ദുവായ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി എന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്ററില്‍ കുറിച്ചു.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ വിജയസാധ്യതയുള്ള ഏതെങ്കിലും മണ്ഡലത്തില്‍ ബി ജെ പി രാഹുല്‍ ഈശ്വറിനെ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം രാഹുല്‍ പിന്മാറുകയായിരുന്നു.