ഞാന്‍ ശൈലി മാറ്റില്ല, എനിക്ക് ഈ രീതി മാത്രമേ അറിയൂ; നിലപാടിലുറച്ച് മന്ത്രി എം എം മണി

Webdunia
ശനി, 29 ഏപ്രില്‍ 2017 (15:40 IST)
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നാറിൽ നിരാഹാര സമരം തുടരുമ്പോഴും തന്റെ സംസാര ശൈലി എന്ത് വന്നാലും മാറ്റില്ലെന്ന നിലപാടിലുറച്ച് മന്ത്രി എം എം മണി. അടിമാലിയിൽ ലോട്ടറി വകുപ്പിന്റെ സബ് ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
 
താന്‍ ഈ ശൈലിയില്‍ തന്നെയാണ് മുന്‍പും പ്രസംഗിച്ചിരുന്നതെന്നും ആര് എന്തൊക്കെ പറഞ്ഞാലും ഈ ശൈലിയിൽ മാത്രമേ പ്രസംഗിക്കാനറിയുവെന്നും ശൈലി മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ യോഗത്തിലെ നോട്ടീസിൽ പേരുവച്ചാൽ ജനപ്രതിനിധികൾ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്നും യുഡിഎഫോ എൽഡിഎഫോ, ഏത് എഫ് ആയാലും യോഗത്തിനെത്തിയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Article