ജിഷ്ണു പ്രണോയ്‌ക്ക് വേണ്ടി സമരം ചെയ്ത കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ല; നെഹ്റു കോളേജിന്റെ കാടത്തം ഇനിയും അവസാനിച്ചിട്ടില്ല?

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (08:20 IST)
നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രയോയുടെ മരണത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കാതെ കോളേജ് അധികൃതർ. വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
 
65 വിദ്യാര്‍ത്ഥികള്‍ക്ക് ഹാജരും ഇന്റേണല്‍ മാര്‍ക്കും ഇല്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ഇപ്പോഴത്തെ നടപടി. ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത്. രണ്ടും മൂന്നും വര്‍ഷം വിദ്യാര്‍ത്ഥികളോടും ഇതേ നടപടി സ്വീകരിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.
 
നേരത്തെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുകയും ചെയ്തു. ഇന്‍ഷാദ് എന്ന അധ്യാപകനെ ഓഫീസ് സ്റ്റാഫായാണ് തിരികെ എടുത്തത്.
Next Article