കന്നുകാലി കശാപ്പ് നിയന്ത്രണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയതോടെ പ്രതിഷേധവുമായി കേരളത്തിലെ സിപിഎം ബീഫ് ഫെസ്റ്റിവൽ നടത്തുകയുണ്ടായി. ചിലയിടങ്ങളിൽ ഇപ്പോഴും പ്രതിഷേധം നടക്കുന്നുണ്ട്. കേന്ദ്രത്തിനെതിരെ കേരളത്തില്‍ സിപിഎം നടത്തുന്ന ബീഫ് ഫെസ്റ്റിവലുകളോട് എതിർപ്പ് പ്രകടിപ്പിച്ച് ബംഗാള്‍ഘടകം രംഗത്തെത്തിയിരിക്കുകയാണ്.
ബംഗാളിലെ ഭൂരിപക്ഷസമുദായത്തെ ഇത് കാര്യമായി ബാധിക്കുമെന്നാണ് അവർ പറയുന്നത്. കേന്ദ്ര സർക്കാരും ബിജെപിയും ചെയ്യുന്നത് ശരിയാണെന്ന് പറയാൻ കഴിയില്ല. അതേസമയം, ഈ ഒരു കാരണം കൊണ്ട് മതേതരത്വം തെളിയിക്കുന്നതിനായി ബീഫ് ഫെസ്റ്റിവൽ നടത്തുന്നതും ശരിയല്ലെന്നാണ് ബംഗാൾ ഘടകം വിലയിരുത്തുന്നത്.
മതേതരത്വം തെളിയിക്കാനാണ് ശ്രമിക്കുന്നതെങ്കിലും ഇതിലൂടെ മറ്റൊരാളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്ന് ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാള്‍ പറഞ്ഞു.