ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്ത്‌വിട്ടു. സമീപവാസികളുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഒരാളുമായി ചിത്രത്തിന് സാമ്യമുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ ഇയാളുടെ പങ്ക് സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.
ജിഷയുടെ വീടിന് സപീപത്ത് തന്നെയുള്ള ഒരു പന്തൽ നിർമാണ തൊഴിലാളിയും ഒരു സ്ത്രീയുമാണ് കൊലപാതകിയെ കണ്ടതായി പൊലീസിനു മൊഴി നൽകിയത്. കൃത്യം നടത്തിയതിന് ശേഷം കനാൽ വഴിയാണ് ഇയാൾ പുറത്തേക്കുപോയത്. മഞ്ഞ ഷർട്ടാണ് ഇയാൾ ധരിച്ചതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ഇയാൾ ലഹരിമരുന്നിന് അടിമയാണെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. 35 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ മുൻപ് ലഹരി മരുന്ന് കേസില്‍ പിടിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.