അഴിമതി ആരോപണ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അഴിമതി ആരോപണം നേരിടുന്ന ആളുകളെ കൊണ്ടുനടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നുന്നുണ്ടായിരിക്കും. അതുകൊണ്ട് മാത്രമാണ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതെന്നും വിഎസ് പ്രതികരിച്ചു.
തോമസ് ചാണ്ടി ഇനിയും മന്ത്രിസ്ഥാനത്ത് തുടരേണ്ട ആവശ്യമുണ്ടോ എന്ന, ചോദ്യത്തിന് അതില്‍ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയിലുള്ള പ്രമാണിമാരാണെന്നും വിഎസ് പരിഹസിച്ചു. കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.