മനുഷ്യശരീരം ക്രമീകരിച്ചിരിക്കുന്നത് 400 വര്‍ഷം വരെ ജീവിക്കാനാവുന്ന രീതിയിലാണെന്ന് യോഗാചാര്യന്‍ ബാബാ രാംദേവ്. ആരോഗ്യം നിലനിര്‍ത്താന്‍ യോഗ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാമത് നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് രാംദേവിന്റെ പരാമര്‍ശമുണ്ടായത്.
തെറ്റായ ജീവിതശൈലിമൂലവും അമിതമായി ആഹാരം കഴിക്കുന്നതുകൊണ്ടും നമ്മള്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്.’ ഭക്ഷണക്രമീകരണം കൊണ്ടും യോഗ കൊണ്ടും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ 38 കിലോ ശരീരഭാരം കുറച്ചെന്ന് രാംദേവ് അവകാശപ്പെട്ടു.
കുടാതെ നമ്മുടെ ജീവിതം ഡോക്ടര്‍മാര്‍ക്കും മരുന്നിനും അടിമപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പതഞ്ജലിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നും ജനങ്ങള്‍ക്കായി ആരോഗ്യകരമായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നും രാംദേവ് പറഞ്ഞു.