ബാങ്കിങ് സേവനം ഇനി മുതല്‍ വീട്ടുപടിക്കല്‍ നടത്താം; എടിഎമ്മുമായി പോസ്റ്റ്മാന്‍ റെഡി !

ശനി, 23 സെപ്‌റ്റംബര്‍ 2017 (12:11 IST)
സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഹൈ ടെക് ഉപകരണവുമായി പോസ്റ്റ് മാന്‍ ഇനി മുതല്‍ നിങ്ങളുടെ വീട്ടുപടിക്കലെത്തും. 2018 മാര്‍ച്ചില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഒന്നര ലക്ഷത്തോളം വരുന്ന പോസ്റ്റ്മാന്‍മാര്‍ക്ക് ഹൈ ടെക് ഉപകരണങ്ങൾ നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. 
 
ബയോമെട്രിക് റീഡര്‍, പ്രിന്റര്‍, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് റീഡര്‍ എന്നിവ ഉള്‍പ്പടെയുള്ള മൈക്രോ എടിഎമ്മുകളായിരിക്കും പോസ്റ്റ്മാന്‍മാര്‍ക്ക് നല്‍കുക. അതോടോപ്പം വൈദ്യുതി, എല്‍പിജി, സ്കൂള്‍ ഫീസ് എന്നിങ്ങനെ ഒരു ഡസനോളം ബില്‍ പെയ്മെന്റുകള്‍ നല്‍കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. അതിനായി മൊബൈല്‍ ആപ്പും തയ്യാറാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍