ഗുരുവായൂർ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ മനുഷ്യ ബോംബ് ഉപയോഗിച്ച് ക്ഷേത്രം തകര്‍ക്കുമെന്നാണ് ഇന്ന് രാവിലെ ക്ഷേത്രത്തിലെ ഫോണിലേക്ക് ഭീഷണിയെത്തിയത്.
ഒരു മൊബൈൽ നമ്പറിൽ നിന്നാണ് വിളി വന്നിരിക്കുന്നത്. വിളിച്ച നമ്പർ സഹിതം ദേവസ്വം ബോര്‍ഡ് പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു