തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
എംഎൽഎയെ കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് ഇത്തരമൊരു പരാതിയുമായി മുന്നിട്ടിറങ്ങിയത്. പ്രകൃതിക്ഷോഭങ്ങള്‍ മൂലം കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. വിഷ്ണു വ്യക്തമാക്കി.
കൊല്ലത്ത് കളക്ട്രേറ്റില്‍ ബോംബ് സ്ഫോടനം നടന്നപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അവിടെയും സ്ഥലം എംഎല്‍എയെ കാണാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും എംഎല്‍എയായ മുകേഷിനെ കണ്ടില്ല. അതിനാലാണ് ഇത്തരമൊരു പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.