കേരളത്തിന് ചരിത്രമുഹൂര്‍ത്തം; കൊച്ചി മെട്രോ പ്രധാനമന്ത്രി നാടമുറിച്ച് ഉദ്ഘാടനം ചെയ്തു

Webdunia
ശനി, 17 ജൂണ്‍ 2017 (11:15 IST)
ഗതാഗതക്കുരുക്കറിയാത്ത നഗരയാത്രക്ക്​ ഇനി കണ്ണറ്റത്തെ ആകാശക്കാഴ്ചകൾ കൂട്ടുവരും. കൊച്ചി മെട്രോ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. പാലരിവട്ടം മെട്രോ സ്റ്റേഷനില്‍ നാടമുറിച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ആ​ധു​നി​ക​ത​യു​ടെ വി​സ്​​മ​യ​ങ്ങ​ൾ നി​റ​ച്ച മെ​ട്രോ ട്രെ​യി​നില്‍ പ്രധാനമന്ത്രിയുടെ യാത്ര ആരംഭിച്ചു. പാലാരിവട്ടത്തുനിന്നും പത്തടിപ്പാലം വരെയാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, ഇ ശ്രീധരന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്നുണ്ട്.
 
രാവിലെ പത്തേകാലോടെയാണ് പ്രത്യേകവിമാനത്തില്‍ പ്രധാനമന്ത്രി നാവികസേനാ ആസ്ഥാനത്ത് എത്തിയത്. ഗവർണർ പി സദാശിവം,  മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.  കൊച്ചി മേയർ സൗമിനി ജെയിൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, എംപിമാരായ കെ വി തോമസ്, സുരേഷ് ഗോപി, ബിജെപി സംസ്ഥാനഅധ്യക്ഷൻ കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. കലൂര്‍ സ്റ്റേഡിയത്തിനു സമീപം പ്രത്യേകമൊരുക്കിയ വേദിയിലാണ് മറ്റു ചടങ്ങുകള്‍ നടക്കുക. 
Next Article