എനിക്കും നിങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടേ, ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു, അതു മതി: എകെ ശശീന്ദ്രൻ

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (08:33 IST)
ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണ വിവാദത്തിൽ ജനങ്ങൾക്ക് സത്യം എന്താണെന്ന് ബോധ്യമായെന്ന് മന്ത്രിസ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രൻ. ഗതാഗതമന്ത്രി പദവി ഒഴിഞ്ഞ ശേഷം തലസ്ഥാനത്ത് നിന്ന് നാട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 
 
ജനങ്ങൾ സത്യമെന്തെന്ന് തിരിച്ചറിഞ്ഞു. എനിയ്ക്കും നിങ്ങ‌ൾക്കിടയിൽ ജീവിയ്ക്കേണ്ടേ. സത്യം തിരിച്ചറിയാൻ ജനങ്ങളെ സഹായിച്ചത് മാധ്യമങ്ങൾ ആണ്. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയല്ല കാര്യം മറിച്ച് ജനങ്ങളെ സത്യസന്ധത ബോധ്യപ്പെടുത്തേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം ബോധിപ്പിക്കുന്ന കാര്യത്തിൽ വിജയിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണ തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 
 
എന്‍സിപിക്ക് മന്ത്രിയുണ്ടാകുമോ എന്ന ചോദ്യത്തിന് മന്ത്രിയുണ്ടാകും അത് തോമസ് ചാണ്ടി തന്നെയായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
Next Article