കൊട്ടിയൂർ പീഡനം; തെളിവു നശിപ്പിക്കാൻ കൂട്ടിനിന്ന രണ്ട് കന്യാസ്ത്രീകൾ കൂടി കീഴടങ്ങി

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (08:15 IST)
കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ശർഭിണിയാക്കിയ സംഭവത്തിൽ രണ്ട് കന്യാസ്ത്രീകൾ കൂടി പൊലീസിൽ കീഴടങ്ങി. വആറാം പ്രതി  വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ , ഏഴാം പ്രതി ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ എന്നിവരാണ് കീഴടങ്ങിയത്.
 
ഇന്നു രാവിലെ പേരാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഇരുവരും കീഴടങ്ങിയത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച നവജാത ശിശുവിനെ ആസ്പത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക് കടത്താന്‍ മുഖ്യ പ്രതിയെ സഹായിച്ചു, തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. മുഖ്യപ്രതി ഫാ. റോബിൽ വടക്കുംചേരി റിമാൻഡിലാണ്.
Next Article