ഗുരുവായൂരില്‍ വിവാഹം കഴിഞ്ഞയുടനെ താലി ഊരി വരന് നല്‍കി കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് പിന്തുണയുമായി നടി ഹിമ ശങ്കര്‍. ‘മുകേഷും കനകയും എന്‍ എന്‍ പിള്ളയും ,ഫിലോമിനയും തിലകനും തകര്‍ത്തഭിനയിച്ച ‘ഗോഡ്ഫാദര്‍‘ എന്ന സിനിമയോട് യോജിക്കാമെങ്കില്‍ കാമുകന്റെ കൂടെ വിവാഹ പന്തലില്‍ നിന്നിറങ്ങിയ ആ കൊച്ചിനോടും യോജിക്കാം ‘കേറി വാടാ മക്കളേ കേറി വാ , അച്ഛനാടാ പറയുന്നേ ”ഇങ്ങനെയായിരുന്നു ഹിമയുടെ പ്രതികരണം.
യുവാവിനെ ‘തേച്ചിട്ടുപോയ’ യുവതി എന്ന തരത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഫേസ്ബുക്കില്‍ ഉള്‍പ്പടെ നിറഞ്ഞിരുന്നു. അതിനുശേഷം വലിയൊരു ദുരന്തം ഒഴിഞ്ഞുപോയ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വരന്റെ ചിത്രവും ഫേസ്ബുക്കില്‍ വൈറലായിരുന്നു. ഈ വിഷയത്തില്‍ പെണ്‍കുട്ടിക്ക് പിന്തുണയുമായി നടി ഹിമ ശങ്കര്‍ രംഗത്തെത്തി.