അപ്പുണ്ണിയെ വെറുതെ വിട്ടതല്ല, ആ വമ്പന്‍ സ്രാവിനുള്ള ചൂണ്ടയാണ്; ഞെട്ടിക്കുന്ന അറസ്റ്റിന് പൊലീസ്!

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (16:30 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ പൊലീസ് എന്തിനാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത് എന്ന സംശയമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്നത്. കേസിലെ നിര്‍ണായക പിടിവള്ളിയായ അപ്പുണ്ണിയെ പൊലീസ് വിട്ടുകളഞ്ഞത് കേസ് ദുര്‍ബലമാകുന്നതിന് കാരണമാകുമെന്ന വിലയിരുത്തലുകളും നടക്കുന്നു.

എന്നാല്‍ ഇത് പൊലീസിന്‍റെ വളരെ ബുദ്ധിപരമായ ഒരു നീക്കമാണെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. ബോധപൂര്‍വമാണ് പൊലീസ് അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതെന്നാണ് സൂചന.

അപ്പുണ്ണിയുടെ നീക്കങ്ങളും ആരോടൊക്കെ ബന്ധപ്പെടുന്നു എന്നുള്ളതുമെല്ലാം പൊലീസ് ക്ലോസായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വമ്പന്‍ സ്രാവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് അപ്പുണ്ണിക്ക് പൊലീസ് സ്വൈരവിഹാരം അനുവദിച്ചതെന്നാണ് സൂചനകള്‍.

നടിയെ അക്രമിച്ച കേസില്‍ വരും ദിവസങ്ങളില്‍ മലയാള സിനിമാലോകത്തെ ചില പ്രമുഖര്‍ അറസ്റ്റിലാകുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാണ്. കാവ്യാമാധവനെയും അമ്മ ശ്യാമളയെയും ഈയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Next Article