അർദ്ധരാത്രി വീട്ടിലെത്തി കയറിപ്പിടിക്കാൻ ശ്രമം; പ്രതിരോധിച്ച പെൺകുട്ടിയെ അജ്ഞാതൻ വെട്ടി പരിക്കേൽപ്പിച്ചു

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (14:17 IST)
അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ചു. ഒലവക്കോട് ധോണിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനികാണ് വെട്ടേറ്റത് പെൺകുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. അരിവാൾ ഉപയോഗിച്ചാണ് അക്രമി വെട്ടി പരിക്കേൽപ്പിച്ചത്.
 
വീട്ടിൽ കയറിയ അജ്ഞാതൻ ആദ്യം പെൺകുട്ടിയെ കയറിപ്പിടിച്ചു, ഇത് ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വെട്ടേറ്റത്. പെൺകുട്ടിയുടെ ബഹളം കേട്ട് വീട്ടുകാർ ഉണർന്നതോടെ അരിവാൾ ഉപയോഗിച്ച് അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ ബഹളം കേട്ട് വീട്ടുകാർ ഉണർന്നതോടെ അരിവാൾ ഉപയോഗിച്ച് അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു.  വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് അഞ്ജാതൻ വീട്ടിൽ കയറിയത്. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Article