അന്താരാഷ്ട്ര ചലച്ചിത്രമേള; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി എ കെ ബാലൻ

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (13:24 IST)
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കാര്യത്തില്‍ മുഖ്യമന്ത്രി വന്ന ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി എ കെ ബാലന്‍. മേള ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല, എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ പകുതി തുകയ്‌ക്ക് മാത്രം നടത്താനുള്ള ശുപാർശ ചലച്ചിത്ര അക്കാദമിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
പ്രളയക്കെടുതിയെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലിച്ചിത്രമേള റദ്ദാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. എന്നാൽ‍, ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
 
അതേസമയം, രക്ഷപ്പെടാനുള്ള സാധ്യതകളെല്ലാം ഒഴിവാക്കി പഴുതുകൾ പൂർണ്ണമായും അടച്ചുകൊണ്ടുള്ള കുറ്റപത്രം തയാറാക്കിയതിനു ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തതെന്നും അദേഹം പറഞ്ഞു. അക്കാരണത്താലാണ് അറസ്റ്റ് വൈകിയത്. സര്‍ക്കാറിന്റെ നടപടിയാണ് ശരി. കുറ്റപത്രം കോടതിയില്‍ നിലനില്‍ക്കും. പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തണമെന്നും എ കെ ബാലന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article