‘മരത്തിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്യും, ഓടി രക്ഷപെടാൻ ശ്രമിക്കുന്നവരുടെ മുടി മരത്തിൽ കെട്ടിയിടും’- പുറത്തുവരുന്ന പീഡന കഥകളിൽ ഞെട്ടി ലോകം

വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (13:52 IST)
‘ചില സ്ത്രീകളെ കൈകള്‍ മരത്തില്‍ ബന്ധിച്ച നിലയില്‍ കെട്ടിയിടും. മറ്റ് ചിലരെ അവരുടെ തന്നെ മുടി മരത്തിൽ കെട്ടിയിടും. പിന്നീട് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കും. അതിന് ശേഷമായിരുന്നു മര്‍ദ്ദനവും ക്രൂരമായ ബലാത്സംഗങ്ങളും. വീടുകള്‍ തീ കൊളുത്തും അതില്‍ നിന്നും ഇറങ്ങിയോടുന്ന കുട്ടികളെ അവിടേയ്ക്ക് തന്നെ തിരിച്ചോടിച്ച് കയറ്റി കത്തിച്ചു കൊല്ലും.’ 
 
മ്യാന്‍മറില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മേല്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ ക്രൂരതകളെക്കുറിച്ച് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. സ്ത്രീകളേയും കുട്ടികളേയും ക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതിന്റെ റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. 
 
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മാത്രം 10,000 ത്തിലധികം റോഹിംഗ്യക്കാര്‍ സൈനിക ആക്രമത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. 400 പേജുകള്‍ വരുന്ന റിപ്പോര്‍ട്ടാണ് യുഎന്നിന് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടത്. 
 
'ഇത്രയും ഭീകരമായി കുറ്റകൃത്യങ്ങളെപ്പറ്റി ഒരിക്കലും അറിയേണ്ടി വന്നിട്ടില്ല' അന്വേഷണ കമ്മീഷന്‍ തലവനായ മാര്‍സുക്കി ഡാറുസ്മാന്‍ പറഞ്ഞു. കമാന്‍ഡര്‍ ഇന്‍ ചീഫ് ആയ മിന്‍ ഓങ്ങ് ലാങ്ങ് ഉള്‍പ്പെടെ ഉള്ള മ്യാന്‍മര്‍ പട്ടാളമേധാവികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍