പരീക്ഷാപേപ്പർ നോക്കാനെന്ന് പറഞ്ഞ് റൂമിലേക്ക് വിളിപ്പിച്ചു, അഞ്ചാം‌ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രിൻസിപ്പലും ക്ലർക്കും അറസ്റ്റിൽ

വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (18:05 IST)
അഞ്ചാം‌ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പളും ക്ലർക്കും അറസ്റ്റിൽ. പട്നയിലെ ഫുൽവാരിഷ് ഷരീഫ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു ഞെട്ടിക്കുന്ന സംഭവം. ഒൻ‌പതു മാസമായി പെൺകുട്ടിയെ ഇരുവരും ചേർന്നു പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 
വയറുവേദനയും ഛർദിയും അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. പെൺകുട്ടി മൂന്നാഴ്ച ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ മാതാപിതാക്കൾ ഞെട്ടി. തുടർന്ന് കുട്ടിയോട് തന്നെ വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുപറയുന്നത്.
 
പരീക്ഷാപേപ്പർ നോക്കാനെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പിന്നീടുള്ള ദിവസങ്ങളിലും പീഡിപ്പിച്ചുവെന്നും പെൺകുട്ടി മൊഴി നൽകി. പ്രതികളുടെ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ ചിത്രങ്ങളുണ്ടായിരുന്നെന്ന് വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍