കൊച്ചിയിലെ ‘ഞരമ്പൻ പൊലീസ്‘ പിടിയിൽ

വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (11:08 IST)
ഡ്യൂട്ടിക്കിടെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ ഞരമ്പന്‍ ‘പൊലീസി’നെ കസ്റ്റഡിയില്‍ എടുത്തു. കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ സ്കൂൾ വിദ്യാർത്ഥികളടക്കം സ്ത്രീകളെ അറിഞ്ഞുകൊണ്ട് സ്പര്‍ശിച്ച ഹോംഗാര്‍ഡ് ശിവകുമാറിനെയാണ് പൊലീസ് പിടികൂടിയത്.
 
വഴിയിലൂടെ നടന്നു പോകുന്ന വിദ്യാര്‍ഥിനികളെയും യുവതികളെയും ഇയാള്‍ ദുരുദ്ദേശപരമായി സ്പര്‍ശിക്കുന്ന വിഡിയോ വൈറലായതോടെ തേവര പൊലീസ് നടപടിയെടുത്തത്. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലും വിഡിയോയും കമന്റുകളും പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.  
 
വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിട്ടിരുന്നില്ല. കൈവീശി നിന്ന് സ്ത്രീകള്‍ അടുത്തു കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ സ്പര്‍ശിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍