മകളെ ശല്യപ്പെടുത്തുന്നതായി പരാതി നൽകി; പിതാവിനെ അക്രമികൾ തല്ലിക്കൊന്നു

ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (20:21 IST)
നാസിക്: തന്റെ മകളെ ശല്യം ചെയ്യുന്നതായി പരാ‍തിപ്പെട്ടതിന് പിതാവിനെ അക്രമികൾ മർദ്ദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം ഉണ്ടായത്, പരാതി പിൻ‌വലിക്കാത്തതിന്റെ പ്രതികാരത്തിലാണ് കൊലപാതകത്തിനു പിന്നിൽ പ്രതി സയ്യദ് സയീദ് ഉൾപ്പെട്ട ഏഴംഗ സംഘമാണ് ഫൈസൽ മുഹമ്മദ് നവാബ് അലിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
 
മകളെ ശല്യപ്പെടുത്തിയതിനെ തുടർന്ന് 2015ലാണ് പാവർഡി പൊലീസ് സ്റ്റേഷനിൽ അലി പരാതി നൽകിയത്. കേസ് കോടതി പരിഗണിച്ചുവരികയയിരുന്നു. കേസ് പിൻ‌വലിക്കണമെന്നാവശ്യപ്പെട്ട് സയീദ്, അലിയെ സമീപിച്ചിരുന്നു, എന്നാൽ അലി ഇത് അംഗീകരിച്ചിരുന്നില്ല ഇതിന്റെ പ്രതികാരത്തിൽ അലിയെ അക്രമി സംഘം കൊലപ്പെടുത്തുകയായിരുന്നു.
 
സംഭവത്തിൽ മുഖ്യപ്രതി സയ്യദ് സയീദ് ഉൾപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു മൂന്ന്  പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍