ദിലീപിനെതിരെ ഉടൻ നടപടി വേണം; അമ്മക്ക് വീണ്ടും കത്തു നൽകി നടിമാർ

ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (19:51 IST)
കൊച്ചി: തങ്ങളുടെ ആവശ്യങ്ങാൾ അംഗിക്കരിക്കാത്തതിൽ അമ്മക്ക് വീണ്ടും കത്തുനൽകി നടിമാർ. ദിലീപിനെതിരെയുയുള്ള നടപടി ഉൾപ്പടെ തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് കാട്ടിയാണ് നടിമാർ അമ്മക്ക് വീണ്ടും കത്ത് നൽകിയിരിക്കുന്നത്. നടിമാരായ രേവതി, പാർവതി , പത്മപ്രിയ എനീവരാണ് കത്തു നൽകിയത്.
 
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓഗസ്റ്റ് ഏഴിനു നടത്തിയ ചർച്ചയിൽ ഇതുവരെ തുടർ നടപടികൾ അറിയിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങളിൽ ഉടൻ തീരുമാനം അറിയിക്കണമെന്നും നടിമാർ അമ്മക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍