പ്രണയാഭ്യർത്ഥന നിരസിച്ചതിന് ടെലിവിഷൻ താരത്തിന്റെ മുഖത്ത് സഹപാഠി ആസിഡൊഴിച്ചു; യുവതിയുടെ കാഴ്ചശക്തി നഷ്ടമായി

ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (15:35 IST)
ഭോപ്പാൽ: പ്രണയാഭ്യർത്ഥന നിരസിച്ചതിനു ടെലിവിഷൻ റിയാലിറ്റി ഷോ താരമായ രൂപാലിക്ക് നേരെ  സഹപാഠിയുടെ ആസിഡ് ആക്രമണം. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് മോനു സെൻ എന്ന സഹപാഠി പെൺകുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ചത്.
 
ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണിനും മുഖത്തും ഗുരുതരമായി പൊള്ളലേറ്റു. കോർണിയക്ക് തകാരാറ്‌ സംഭിവിച്ചതോടെ പെൺകുട്ടിയുടെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു.രൂപാലിയോട് മുൻപ് നിരവധി തവണ മോനു സെൻ പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു. ഇത് ന്മിരസിച്ചതിന്റെ പ്രതികാരത്തിലാണ് ആസിഡ് ആക്രമണം. നൃത്ത ക്ലാസിൽ രൂപാലിയുടെ സഹപാഠിയായിരുന്നു മോനു സെൻ.
 
സംഭവ ദിവസം രൂപാലിയുടെ വീടിനു മുന്നിലെത്തിയ മോനു സെൻ പെൺകുട്ടിയെ ഫോൺ ചെയ്ത് വിറിനു പുറത്തുവരാൻ ആവശ്യപ്പെട്ടു, പെൺകുട്ടി വീടിനു പുറത്തെത്തിയതോടെ ഇയാൾ മുഖത്ത ആസിഡ് ഒഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ നേരെ അസിഡ് ഒഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതിയെ പൊലീസ് പിടികൂടി. കരുതിക്കൂട്ടിയാ‍ണ്` പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍