സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം, തൃശൂരിൽ 2 കുട്ടികൾക്ക് ദാരുണാന്ത്യം

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2022 (13:21 IST)
ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ട് കുട്ടികൾ വീണുമരിച്ചു. ട്രെയിനിന് സ്റ്റോപ്പില്ലാത്ത കൊരട്ടിയിൽ വെച്ച് ഇരുവരും ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. എറണാകുളത്ത് നിന്ന് വരവെ പുലർച്ചെ 3 മണിയോടെയാണ് സംഭവം. മരണപ്പെട്ട കൃഷ്ണ കുമാർ(16), സഞ്ജയ്(17) രണ്ടുപേരും കൊരട്ടി സ്വദേശികളാണ്.
 
രാവിലെ അഞ്ചുമണിയോടെയാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചത്. പോലീസ് അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.മംഗളൂരു എക്‌സ്പ്രസും അമൃത എക്‌സ്പ്രസുമാണ് ഈ സമത്ത് കൊരട്ടിവഴി തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്നത്. ഇതില്‍ ഏത് ട്രെയിനിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമല്ല. ചാടിയിറങ്ങിയപ്പോൾ തലയിടിച്ച് വീണതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

അനുബന്ധ വാര്‍ത്തകള്‍

Next Article